പ്രണയഹത്യ
എല്ലാ പ്രണയവും ജീവ ശ്വാസത്തിനായി പിടയുന്നു
അവയുടെ ഞെരക്കങ്ങള്‍ എന്‍റെ മനസിന്‍റെ താളം തെറ്റിക്കുന്നു
ഇനിയൊരു പ്രണയവും ഈ മണ്ണില്‍ കൊഴിഞ്ഞുകൂടാ...
കൊഴിഞ്ഞവയൊക്കെ ഞാന്‍ കുഴിച്ചുമൂടി
കുഴിമാടത്തില്‍ റോസാ പൂക്കള്‍ വിതറി......
എങ്ങും പരക്കട്ടെ പ്രണയത്തിന്‍റെ സുഗന്തം!
ഇനിയൊരു പ്രണയവും ഈ മണ്ണില്‍ കൊഴിഞ്ഞുകൂടാ...
അതിനായി ഞാന്‍ എന്‍റെ പ്രണയത്തെ അലസിപ്പിക്കാന്‍
തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു...
ഇനിയൊരു പ്രണയവും ഈ മണ്ണില്‍ കൊഴിഞ്ഞുകൂടാ...
കൊഴിഞ്ഞവയൊക്കെ ആത്മാവിന്‍റെ ശാന്തിക്കായി
ബലിതര്‍പ്പണം ചെയ്തു കഴിഞ്ഞു ......
വിടരാതെ കൊഴിയുന്നതാണ് വിടര്‍ന്നിട്ടു-
കൊഴിയുന്നതിനെക്കാള്‍ എനിക്കിഷ്ടം
"മരണം പ്രപന്ജ സത്യമല്ലേ മനുഷ്യനോ ലോല ഹൃദയനും!"
ഈ പാപ കര്‍മത്തിന് നീ ക്ഷമിക്കുമെന്ന പ്രതീക്ഷയില്‍
ഇന്നു ഞാന്‍ കൊഴിയുന്നു...നാളെ വിടരനായ്...!